തോന്ന്യാക്ഷരങ്ങള്..!!!
Behind the truth....
Tuesday, January 10, 2012
വയനാടന് ചുരo
വയനാടന് ചുരം യാത്രയില്
മതിമറക്കാത്ത സഞ്ചാരിയില്ല.
കാടിന്റെ ശീതള ച്ഛായയില്
വളഞ്ഞുപുളഞ്ഞ് നീളുന്ന
ചുരം റോഡ് പകരുന്ന
ആവേശം ചെറുതല്ല. വ്യൂ
പോയന്റില് എത്തിയാല്
ലഭിക്കുന്ന കാഴ്ച ആകാശത്ത് നിന്ന്
ലഭിക്കുന്ന കാഴ്ചയ്ക്ക് തുല്യം.
കോഴിക്കോട്- കൊല്ലഗല് ദേശീയ
പാതയിലൂടെ വരുന്ന
സഞ്ചാരികള്ക്ക്
വിസ്മയക്കാഴ്ചയൊരുക്കി നില്ക്കുകയാണ്
വയനാട് ചുരം.
ചുരത്തിലെ കാഴ്ചകളില്
മതിമറക്കുന്ന സഞ്ചാരി ആ
പ്രകൃതി ഭംഗി ആസ്വദിച്ച
ശേഷമാവും ബാക്കിയാത്ര.
സമുദ്ര നിരപ്പില് നിന്ന് 2,300
അടി ഉയരത്തില് നിന്നുകൊണ്ട്
താഴേക്ക് നോക്കുമ്പോള്
ലഭിക്കുന്ന വിശാലമായ
കാഴ്ചകളാണ് ചുരത്തിലെത്തുന്ന
സഞ്ചാരികളെ ആവേശം കൊള്ളിക്കുന്നത്.
ഓരോ വളവും കയറുമ്പോഴും മലയുടെ ഉയരത്തിലേക്ക്
പോകുകയാണെന്നറിഞ്ഞ്
മനം തുള്ളും. ഭീമാകാരമായ
കൊക്കകളും പിന്നിട്ട്
സാവധാനമുള്ള ചുരം കയറല്
സഞ്ചാരികള്ക്ക് മറക്കാനാവാത്ത
അനുഭവമാകും.
റോഡ് ഒടിച്ചു
മടക്കുന്നതുപോലെയുള്ള ഒമ്പത്
മുടിപ്പിന്
വളവുകളും അനേകം ചെറുവളവുകളും നിറഞ്ഞ
പാതയാണ് വയനാട് ചുരത്തിലേത്.
അടിവാരത്തുനിന്ന് കയറാന്
തുടങ്ങി അഞ്ചാം മുടിപ്പിന്
വളവിലെത്തിയാല്
പിന്നെ മുകളിലെത്തുവോളം റോഡിന്റെ ഇരു
ഭാഗത്തും നിബിഡവനമാണ്.
കാടിന്റെ കുളിര്മയും അതിലെ ജൈവ
വൈവിധ്യങ്ങളുടെ നേര്ക്കാഴ്ചയും സഞ്ചാരികളെ ത്രസിപ്പിക്കും.
കാട്ടുവള്ളികള് തൂങ്ങി നില്ക്കുന്ന
വന്മരങ്ങള് ഇടതൂര്ന്നു നില്ക്കുന്ന
കാടിന്റെ സ്വാഭാവികമായ
വശ്യഭംഗി ചുരത്തിലൂടെ വരുന്ന
സഞ്ചാരികളെ വിസ്മയിപ്പിക്കും.
വേനലില് നീരൊഴുക്കു
നിലച്ചെങ്കിലും ചുരത്തിലെ കാട്ടു
ചോലകള് ആപ്രകൃതിദൃശ്യങ്ങള്ക്ക്
ഭംഗി പകരുന്നതാണ്.
അതിലെ നീരൊഴുക്കില്
കാടിന്റെ തണുപ്പ് തൊട്ടറിയാം.
കാഴ്ചകള് കണ്ട്
മുന്നേറി മുകളിലെ ഒമ്പതാം വളവും പിന്നിട്ട്
മുമ്പോട്ടു വരുമ്പോള് വ്യൂ
പോയന്റ് കാണാം.
താഴ്വാരക്കാഴ്ചകളിലേക്ക്
മിഴി തുറക്കാന് ഇവിടെയാണ്
സൗകര്യം. അടിവാരത്തു നിന്നു
വളഞ്ഞു പുളഞ്ഞു കയറിവരുന്ന
റോഡും അതിലൂടെ ഉറുമ്പ്
നടക്കുന്നതാണെന്നു
തോന്നിക്കുമ്പോലെ വാഹനങ്ങള്
കയറി വരുന്നതും രസകരമായ
കാഴ്ചയാണ്.
ദൂരെയുള്ള
പട്ടണങ്ങളും കെട്ടിടങ്ങളും കൃഷിസ്ഥലങ്ങളുമെല്ലാം നിറഞ്ഞ്
മനോഹരമായ കാഴ്ചയാണ്
ഇവിടെ ലഭിക്കുക.
വൈകുന്നേരമായാല്
അറബിക്കടലില് സൂര്യന് താഴുന്ന
ഒരസ്തമന
ദൃശ്യത്തിന്റെ ദൂരക്കാഴ്ചയും ചേതോഹരമാണ്.
കോഴിക്കോട്ടു നിന്ന് 44
കിലോമീറ്റര് സഞ്ചരിച്ചാല്
അടിവാരത്തെത്താം. 12
കിലോമീറ്ററാണ്
ചുരം റോഡിന്റെ ദൈര്ഘ്യം.
വയനാട് ജില്ലയുടെ അതിര്ത്തിയായ
ലക്കിടിയിലേക്കാണ് റോഡ്
ചെന്നുചേരുന്നത്.
ഇവിടെ നിന്നും വയനാട്ടിലെ വിവിധ
വിനോദസഞ്ചാര
കേന്ദ്രങ്ങളിലേക്ക് പോകാം.
ചുരത്തില്
നിന്ന്അടിവാരത്തെത്തി ആറ്
കിലോമീറ്റര് സഞ്ചരിച്ചാല്
തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രത്തിലെത്താം.
ഇവിടെ നിന്ന് 12 കിലോമീറ്റര്
കൂടി പോയാല് അരിപ്പാറ
വെള്ളച്ചാട്ടവും കണ്ട് മടങ്ങാം.
Thursday, January 5, 2012
പ്രണയം എന്നാല് കുന്തമാണ്, കുടച്ചക്രമാണ്!!!
പ്രണയം എന്നാല് കുന്തമാണ്
കുടച്ചക്രമാണ് ഒരിക്കലെങ്കിലും
പ്രണയിച്ചില്ലെങ്കില്
ജീവിതം വ്യര്ത്ഥമാവും
എന്നൊക്കെ പറഞ്ഞ്
ഇന്റെര്നെറ്റില്
കൂടി പ്രചരിക്കുന്ന ചില
ലേഖനങ്ങളാണ് എന്നെ ഇതു
എഴുതിക്കാന് പ്രേരിപ്പിച്ചത്.
പ്രണയമെന്നാല് യഥാര്ധത്തില്
അത്ര മനോഹരമായ ഒന്ന്
ഒന്നുമല്ല.അത് ഒരു
വികാരം മാത്രമാണ് വിചാരമല്ല.
നാം പ്രണയിക്കുമ്പോള്
നാം കമിതാവിന്റെ അല്ലെങ്കില്
കാമിനിയുടെ നല്ല വശങ്ങള്
മാത്രമേ കാണാറുള്ളു.
കാരണം അവര്
എപ്പോഴും അവരുടെ
ദോഷവശങ്ങള് മറച്ചു
വയ്ക്കുവാനേ ശ്രമിക്കൂ.പിന്നീട്
ആ പ്രണയം സഭലീകൃതമായാല്
അപ്പോള് മാത്രമേ നമുക്ക്
അവരുടെ യഥാര്ത്ഥ സ്വഭാവ
സവിശേഷതകള് നമുക്കു കാണാന്
കഴിയൂ. (പ്രണയം സഭലീകൃതമാവുക
എന്നാല് പ്രണയിച്ചു പിരിയുക
എന്നണെന്നു പറയുന്നവര്
ക്ഷമിക്കുക).
യഥാര്ത്ഥത്തില് നിങ്ങള്
നിങ്ങളെ മനസ്സിലാക്കുന്ന
നിങ്ങള്ക്ക് മനസ്സിലാവുന്ന
ഒരാളെയാണ് ജീവിത
പങ്കാളിയായി
അഗ്രഹിക്കുന്നതെങ്കില് നിങ്ങള്
അവരുമാറ്യി സൌഹൃതത്തിലാവുക
. അപ്പൊള് നിങ്ങള്ക്ക്
അവരുടെ എല്ലാ സ്വഭാവ
സവിശേഷതകളും
മനസ്സിലാക്കുവാന് സാധിക്കും.
കാരണം ഫ്രണ്ട്ഷിപ്പ് എന്നാല്
ഒന്നും മറച്ചു വച്ചുകൊണ്ടുള്ള
ഒന്നല്ല. അതിന് സ്ത്രീ പുരുഷ
ഭേദമില്ല. അത്
സാര്വലൌകീകമാണ്.
പ്രണയം എന്നാല് കാപട്യമാണ്
വിശ്വാസയോഗ്യമല്ല
എന്നൊന്നുമല്ല ഞാന് പറഞ്ഞു
വരുന്നത്. അതില്
ആത്മാര്ദ്ധതയുള്ള
ചിലതൊക്കെയുണ്ടാവാം.
എന്നാല്
ഭൂരിപക്ഷവും അങനെ അല്ല
എന്നതു ഒരു നഗ്നസത്യം മാത്രം.
നേരെ മറിച്ച്
പ്രണയിക്കാതിരിക്കുന്നതിനെക്കു
റിച്ച് ആലൊചിചുനോക്കൂ.
നമുക്ക് തിരഞ്ഞെടുക്കാന്
പരിമിതമായ ചോയ്സ് മാത്രം.
ഞാന് മേല് പ്രസ്താവിച്ചവര്
ഉദ്ദേശിച്ചത് ഇതായിരിക്കും.
എന്നാല് നമ്മള് പ്രത്യേകിച്ച്
കേരളീയര്
അങ്ങനെ ചിന്തിക്കേണ്ടവരല്ല.
കാരണം നാം
യാദ്ധാര്ധ്യത്തെക്കുറിച്ച്
വളരെ ഉയര്ന്ന
അവബോധം ഉള്ളവരാണ്.
ഇനി ഒരാളെ പ്രണയിച്ചിട്ട്
വിവാഹം കഴിക്കാന്
പറ്റാതെ വരികയും മറ്റൊരു
ജീവിതപങ്കാളിയെ
തിരഞ്ഞെടുക്കേണ്ടി വരികയും
ചെയ്യുന്ന ഒരു
സാഹചര്യം ആലൊചിച്ചു
നോക്കൂ.
പ്രണയിനി(പ്രണയിതാവ്)യുടെ
ഓര്മയില്
ജീവിതപങ്കാളിയെ സ്നേഹിക്കാന്
കഴിയാതെ വരികയും ജീവിതം
തന്നെ താറുമാറായി പോവുകയും
ചെയ്യുന്ന
എത്രയോ അനുഭവങ്ങള്
നമ്മുടെ മുന്പിലുണ്ട്. അതിന് ഒരു
പരിധി വരെ കാരണം ഞാന് മുകളില്
പറഞ്ഞതു
പോലെ പ്രണയിനി(പ്രണയിതാവ്
)യുടെ നല്ല വശങ്ങള്
മാത്രം കാണുന്ന ഒരു
സാഹചര്യം ഉണ്ടാവുകയും അവര്
സര്വഗുണ സമ്പന്നരായിരുന്നു
എന്നു ചിന്തിക്കുകയും ആ
ഗുണങ്ങളൊന്നും
ജീവിതപങ്കാളിയില്
കാണാതിരിക്കുകയും
ചെയ്യുമ്പോഴാണ്.
അതുകൊണ്ട്
പ്രണയിക്കുകയാണെങ്കില്
ആത്മാര്ദ്ധതയോടെ അല്ലെങ്കില്
അതു ചെയ്യാതിരിക്കുക എന്ന ഒരു
വിചാരത്തിലേക്ക് മലയാളികള്
നീങ്ങട്ടെ എന്ന
ആഗ്രഹത്തോടെ............
By: ജെയിന് ജോസഫ്
Wednesday, January 4, 2012
"പ്രണയത്തെ" ഇത്ര വലുതാക്കേണ്ട കാര്യമുണ്ടോ ??
പ്രണയം ...
കവികളും കലാകാരന്മാരും കഥാക്കാരന്മാരും സിനിമാക്കാരുമൊക്കെ വിശദീകരിച്ച് ...
വിവരിച്ച് .... കരിച്ച് ഒരു
സംഭവമാക്കിയ ഒരു ഫയങ്കര
സംഭവം . സ്വപ്നങ്ങള് . ഓര്മ്മകള് ,
നെടുവീര്പ്പുകള് ,
പ്രണയലേഖനങ്ങള് ,
വിരഹം എന്നീവിഷങ്ങള്
പോസ്റ്റായി നമ്മുക്ക് കാണാം .
. ആരൊക്കെയോ ,
ജീവിക്കുന്നതും ചിലര്
സ്വയം ജീവനൊടുക്കിയതും ഇതിനുവേണ്ടിയായതുകൊണ്ട്
ആ വിഷയത്തിന് പ്രസക്തിയേറുന്നു .
എനിക്കെന്റെ പട്ടിയോടുള്ളതും ,
എന്റെ പട്ടിക്ക്
തിരിച്ചെന്നോടുള്ളതും സ്നേഹമല്ലേ ,
ഒരമ്മയ്ക്ക്
കുഞ്ഞിനോടുള്ളതും ,സഹോദരന്
സഹോദരിയോടുള്ളതുമെല്ലാം സ്നേഹമല്ലേ ..
അതൊന്നും ആരും എഴുതികാണിന്നില്ല ??
അതോ തന്റെ ചര്ച്ചയിലേക്കുള്ള
ആകര്ഷണത്തിനുവേണ്ടിയാണോ ആണിന്
പെണ്ണിനോട് തോന്നുന്ന ഈ
പ്രണയമെന്ന കേവല
വികാരത്തെ വര്ണിച്ച് വിവരിച്ച്
വലിയൊരു
സംഭവമാക്കിമാറ്റുന്നത് .
പ്രേമം എന്നൊന്ന് ഇല്ല
എന്നതാണ് സത്യം .
അഥവാ ഉണ്ടെങ്കില് തന്നെ
ഇവരെഴുതുന്നതുപോലെ അത്ര
മഹത്തായ വികാരമൊന്നുമല്ല
പ്രേമം . സ്വാര്ത്ഥമായ
നേതൃമോഹങ്ങളുമാണ്
പ്രണയത്തിന്റെ നിലനില്പ്പ്
ഒരാള്ക്ക്
മറ്റൊരാളിന്റെ സമ്പത്ത് ,
സൌന്ദര്യം ,ആരോഗ്യം ,ജോലി ,
സുരക്ഷിതത്ത്വം ഇവയില്
തോന്നുന്ന ആകര്ഷണമാണ്
പ്രണയത്തിന്റെ മൂലകാരണം ,
അതുകൊണ്ടുതന്നെ ഇതിന്റെ ഇത്ര
മഹത്തായികാണേണ്ടതില്ല .
സ്നേഹത്തിന്റെ പേരില്
എത്രദിവസം പട്ടിണികിടക്കും ,
ആഹാരവും വീടും വസ്ത്രവുമില്ലാതെ ജീവിക്കാനാവും .
ആവശ്യത്തിനും ആഗ്രഹത്തിനും മുമ്പില്
ഈ വികാരത്തിന്
നിലനില്പ്പിലെന്നതാണ് സത്യം .
ലൈംഗീകതയുടെ കാര്യവും ഈ
പ്രണയത്തില് വലിയൊരു പങ്ക്
വഹിക്കുന്നുണ്ട്.
തന്നെ സന്തോഷിപ്പിക്കാനും സുഖിപ്പിക്കാനുമാവാത്ത
പ്രണയിതാവിനെ ആരാണ്
ഇഷ്ട്ടപ്പെടുക .
തന്നെ സന്തോഷിപ്പിക്കാനും സുഖിപ്പിക്കാനും കഴിയുന്ന
പ്രണയിതാവിനെമാത്രമേ എല്ലാവരും ഇഷ്ട്ടപ്പെടൂ .
അപ്പോള് ഈ
വികാരം തികച്ചും സ്വാര്ത്ഥമെന്ന്
പറയാന്
വേറെ ഉദാഹരണം വേണോ ?? .
പ്രണയിക്കുമ്പോള് മുകളില്
പറഞ്ഞ സ്വാര്ത്ഥതാല്പര്യങ്ങള്
എന്നെങ്കിലും പാലിക്കപ്പെടുമെന്ന
പ്രത്യാശയാണ്
പ്രണയത്തെ കവിയും കഥാകാരന്മാരുമൊക്കെ പറയുന്നതുപോലെ മധുരമാക്കിമാറ്റുന്നത് .
അല്ലാതെ പ്രണയം അത്രവല്യ
സംഭവമൊന്നുമല്ല .:-P!!!!!
Wednesday, September 28, 2011
Saturday, September 24, 2011
Thursday, August 11, 2011
A girl has heart
problems and she needs a
transplant . No one can donate
their heart so she may die after
the surgury. Her bf says that he
will be there for her no matter
what and that he will lover her
forever. 2 days later she goes in
for the surgury and she lived
because they found a doner. She
leaves the hospital and sees her
mom and asks, "where is he? He
said he would be here!" her mom
asks, "didn't they tell you who the
donor was?"
problems and she needs a
transplant . No one can donate
their heart so she may die after
the surgury. Her bf says that he
will be there for her no matter
what and that he will lover her
forever. 2 days later she goes in
for the surgury and she lived
because they found a doner. She
leaves the hospital and sees her
mom and asks, "where is he? He
said he would be here!" her mom
asks, "didn't they tell you who the
donor was?"
Sunday, August 7, 2011
----

Love defined
by
A 5 year old Girl -"Love is when he
takes my chocolates and comes
back with its wraper
A 10 year old Girl -"Love is when
we work for a project and he
intensionally touch my hand
trying to get a pen !"
A 15 year old Girl -" Love is when
we get caught bunking and he
takes the blame "
An 18 year ...old Girl -" Love is
when at farewell he hugs me
saying ' keep in touch' !"
A 21 year old Girl -" Love is when
he runs from college with me just
for a week long trip together !!"
A 26 year old -"Love is when he
proposes me with a rose and
makes a fool of himself, and says
'U know i love You' "
A 35 year old woman -"love is
when he cleans the house seeing
me tired"
A 50 year old woman -" love is
when he is ill and still cracks a
joke just me laugh !
A 60 year old woman -'love is
when he is taking his last breath
and saying, ' I
am glad as you know what love
is,,'and leaves me with a tear
forever"
LOVE IS A SUPREME FEELING ..
Subscribe to:
Comments (Atom)
